ഡൽഹിയിൽ വായു മലിനീകരണം രൂക്ഷമായി തുടരുന്നു. നഗരത്തിന്റെ പല ഭാഗങ്ങളിലും കനത്ത പുകമഞ്ഞ് (Smog) മൂടിയിരിക്കുകയാണ്. പലയിടത്തും കാഴ്ചാ പരിധി പൂജ്യമായി കുറഞ്ഞ സാഹചര്യത്തിൽ ഡൽഹിയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.പുകമഞ്ഞ് വ്യോമഗതാഗതത്തെയും ബാധിച്ചേക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. കാഴ്ചാപരിധി കുറഞ്ഞതിനെ തുടർന്ന് വിമാന സർവീസുകളെ ബാധിക്കാനുള്ള സാധ്യതയും നിലനിൽക്കുന്നു. മലിനീകരണ നില അപകടകരമായ സാഹചര്യത്തിൽ തുടരുന്നതിനാൽ ജനങ്ങൾക്ക് ജാഗ്രതാ നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്.