ശബരിമല സ്വര്‍ണക്കവര്‍ച്ചയുമായി ബന്ധപ്പെട്ട് നടന്‍ ജയറാമിനെ ചോദ്യം ചെയ്ത് പ്രത്യേക അന്വേഷണ സംഘം. ചെന്നൈയിലുള്ള ജയറാമിന്റെ വീട്ടിലെത്തിയായിരുന്നു ചോദ്യം ചെയ്തത്. ചെന്നൈയില്‍ സ്വര്‍ണപ്പാളികളെത്തിച്ച് പൂജ നടത്തിയിരുന്ന ദൃശ്യങ്ങളില്‍ ജയറാമും ഉണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ടാണ് കേസില്‍ ജയറാമിനെയും ചോദ്യം ചെയ്തത്.
കേസില്‍ മുഖ്യപ്രതിയായ ഉണ്ണിക്കൃഷ്ണന്‍ പോറ്റി പല തവണ പൂജകള്‍ക്കായി വീട്ടില്‍ വന്നിട്ടുണ്ടെന്നും ശബരിമല ദര്‍ശനങ്ങള്‍ക്കിടയിലാണ് ഉണ്ണിക്കൃഷ്ണന്‍ പോറ്റിയെ പരിചയപ്പെടുന്നതെന്നും ജയറാം എസ്‌ഐടിക്ക് മൊഴി നല്‍കി. സ്വര്‍ണം പൂശാനായി സ്മാര്‍ട് ക്രിയേഷന്‍സ് കമ്പനിയിലെത്തിച്ച ശേഷം നടത്തിയ പൂജയില്‍ പങ്കെടുത്തിരുന്നു. അതല്ലാതെ ഏതെങ്കിലും തരത്തിലുള്ള സാമ്പത്തിക ഇടപാടുകള്‍ ഉണ്ണിക്കൃഷ്ണന്‍ പോറ്റിയുമായി തനിക്കില്ലെന്നും തട്ടിപ്പിനെക്കുറിച്ച് അറിയില്ലെന്നും ജയറാം എസ്‌ഐടിയോട് വ്യക്തമാക്കി.