Share this Article
News Malayalam 24x7
ഇടത് നിരീക്ഷകൻ അഡ്വ ബി.എൻ. ഹസ്‌കർ ആർ.എസ്.പി.യിലേക്ക്; CPIM പാർട്ടിയുമായുള്ള 36 വർഷത്തെ ബന്ധം അവസാനിപ്പിച്ചെന്ന് ഹസ്കർ
വെബ് ടീം
17 hours 40 Minutes Ago
1 min read
BN HASKAR

ഇടത് നിരീക്ഷകൻ അഡ്വ ബി.എൻ. ഹസ്‌കർ ആർ.എസ്.പി.യിലേക്ക്. CPIM പാർട്ടിയുമായുള്ള 36 വർഷത്തെ ബന്ധം അവസാനിപ്പിക്കുകയാണ് എന്ന് ബി എൻ ഹസ്കർ അറിയിച്ചു. ചാനൽ ചർച്ചയിൽ സർക്കാരിനെ വിമർശിച്ചതിന്റെ പേരിൽ ഹസ്കറിനെ സിപിഐഎം നേതൃത്വം താക്കീത് ചെയ്തിരുന്നു. അഡ്വ. ബി എൻ അസ്കർ ഇന്ന് ആർഎസ്പിയിൽ ചേരും.പ്രതിപക്ഷ നേതാവ് വി ഡി സതീശൻ അംഗത്വം നൽകും. ഇന്ന് വൈകീട്ട് ഇടപ്പള്ളിക്കോട്ടയിൽ നടക്കുന്ന മുൻ മന്ത്രി ബേബി ജോണിന്റെ ചരമവാർഷിക സമ്മേളനത്തിലായിരിക്കും പാർട്ടി പ്രവേശമെന്നാണ് വിവരം.

എസ്.എൻ.ഡി.പി.യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ മുഖ്യമന്ത്രി ഔദ്യോഗിക കാറിൽ കയറ്റിയതിനെയാണ് ചാനൽ ചർച്ചയിൽ ഹസ്കർ വിമർശിച്ചത്.പിണറായി വിജയൻ ചെയ്ത തെറ്റിനെ ഇപ്പോഴും ന്യായീകരിക്കുന്നത് തിരുത്താൻ പാർട്ടിക്ക് കഴിയാതെപോയത് കാപട്യമാണെന്നും വിമർശിച്ചു. തുടർന്ന് സി.പി.ഐ.എം. ജില്ലാ കോടതി അഭിഭാഷക ബ്രാഞ്ച് യോഗത്തിലാണ് ഇദ്ദേഹത്തെ ശാസിച്ചത്. സി.പി.ഐ.എം. സംസ്ഥാന കമ്മിറ്റി അംഗം കെ. സോമപ്രസാദ് ഹസ്കറിനെ വിളിച്ചുവരുത്തി ഇടത് നിരീക്ഷകൻ എന്നപേരിൽ ചാനൽ ചർച്ചയിൽ പങ്കെടുക്കരുതെന്ന് താക്കീത് ചെയ്യുകയായിരുന്നു.തുടർന്ന് ‘ഇടത് നിരീക്ഷകൻ’ എന്ന സ്ഥാനം ഔദ്യോഗികമായി ഒഴിഞ്ഞെന്നും സുരക്ഷയ്ക്കായി പാർട്ടി നൽകിയിരുന്ന ‘ഗൺമാനെ’ തിരിച്ചേൽപ്പിച്ചെന്നും ഹസ്കർ മാധ്യമങ്ങളിലൂടെ പറഞ്ഞു.

ശാസനകേട്ടതോടെ താൻ വല്ലാതെ ‘പേടിച്ചുപോയെന്ന് എല്ലാവരോടും പറഞ്ഞേക്കണമെന്നും അദ്ദേഹം പരിഹസിച്ചു. എസ്.എൻ.കോളേജിൽ പഠിക്കുമ്പോൾ എസ്എഫ്ഐയുടെ സജീവ പ്രവർത്തകനായിരുന്നു. പാർട്ടി വിലക്കിനുശേഷം ആർ.എസ്.പി. നേതാക്കളുമായി ഹസ്കർ പലതവണ ചർച്ചനടത്തിയിരുന്നു.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories