Share this Article
News Malayalam 24x7
കോളജ് ഹോസ്റ്റലിൽ പത്തൊൻപതുകാരി തൂങ്ങിമരിച്ച നിലയിൽ, മുറിയ്ക്കുള്ളിൽ ആത്മഹത്യക്കുറിപ്പ്
വെബ് ടീം
posted on 30-05-2025
1 min read
thejaswani

കുടക്: കർണാടകയിലെ കുടക് ജില്ലയിലെ ഹള്ളിഗട്ടിലെ സിഇടി കോളജിലെ ഹോസ്റ്റലിൽ വിദ്യാർഥിനിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഒന്നാം വർഷ എഐഎംഎൽ (ആർട്ടിഫിഷൽ ഇന്റലിജൻസ് ആൻഡ് മെഷീന്‍ ലേണിങ്) വിദ്യാർഥിനിയായ തേജസ്വിനി (19) ആണ് കോളജ് ഹോസ്റ്റലിൽ ജീവനൊടുക്കിയത് .

മൂന്നു ദിവസം മുൻപ് തേജസ്വിനി സുഹൃത്തുക്കളോടൊപ്പം ജന്മദിനം ആഘോഷിച്ചിരുന്നു. കഴിഞ്ഞ ദിവസം ക്ലാസിൽ എത്തി സുഹൃത്തുക്കൾക്ക് മധുരവും വിതരണം ചെയ്തിരുന്നു.  വൈകുന്നേരം 4 മണിക്ക് തിരിച്ച് ഹോസ്റ്റലിൽ എത്തിയെന്നാണ് ലഭിക്കുന്ന വിവരം. 4.30ന് സഹപാഠി എത്തിയപ്പോൾ വാതിൽ ഉള്ളിൽ നിന്നും പൂട്ടിയ നിലയിലായിരുന്നു. കതകിൽ തട്ടിവിളിച്ചിട്ടും തുറക്കാതെ വന്നതോടെ ഹോസ്റ്റൽ വാർഡനെ വിവരം അറിയിക്കുകയായിരുന്നു.

വാതിൽ പൊളിച്ച് അകത്ത് കയറിയപ്പോഴാണ് മുറിക്കുള്ളിൽ വിദ്യാർഥിനിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. പൊന്നംപേട്ടെ പൊലീസ് സംഭവസ്ഥലത്തെത്തി നടത്തിയ പരിശോധനയിലാണ് ആത്മഹത്യക്കുറിപ്പ് കണ്ടെത്തിയത്. പരീക്ഷയിൽ ആറോളം വിഷയങ്ങളിൽ പരാജയപ്പെട്ടതാണ് ആത്മഹത്യക്ക് കാരണം എന്നാണ് കുറിപ്പിൽ പറയുന്നത്. റായ്ച്ചൂർ നിവാസിയായ മഹന്തപ്പയുടെ ഏക മകളാണ് തേജസ്വിനി.



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories