അർജന്റീനൻ ഫുട്ബോൾ ഇതിഹാസം ലയണൽ മെസ്സി തൻ്റെ 'ഗോട്ട് ടൂർ' പരിപാടിയുടെ ഭാഗമായി ഇന്ന് ഡൽഹിയിലെത്തും. ഇന്ത്യയിലെ മൂന്ന് ദിവസത്തെ സന്ദർശനത്തിന്റെ അവസാന ദിവസമാണ് ഇന്ന്.
ഡൽഹിയിൽ വെച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി മെസ്സിയും സംഘവും കൂടിക്കാഴ്ച നടത്തും. കൊൽക്കത്ത, ഹൈദരാബാദ്, മുംബൈ എന്നിവിടങ്ങളിലെ പരിപാടികൾക്ക് ശേഷമാണ് മെസ്സി ഇന്ന് ഡൽഹിയിൽ എത്തുന്നത്.
മെസ്സിയുടെ ഇന്ത്യൻ പര്യടനത്തിന് കൊൽക്കത്തയിൽ വൻ സ്വീകരണമാണ് ലഭിച്ചത്. കൊൽക്കത്തയിൽ പുതുതായി സ്ഥാപിച്ച മെസ്സിയുടെ പ്രതിമ അനാച്ഛാദനം ചെയ്തുകൊണ്ടായിരുന്നു ഇന്ത്യൻ സന്ദർശനത്തിന് തുടക്കമിട്ടത്. മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തിൽ നടന്ന പരിപാടിയിൽ സച്ചിൻ ടെണ്ടുൽക്കറും മെസ്സിയും തമ്മിലുള്ള കൂടിക്കാഴ്ച ശ്രദ്ധേയമായിരുന്നു.