Share this Article
News Malayalam 24x7
വിമാനയാത്രയ്ക്കിടെ സഹയാത്രികൻ അപമര്യാദയായി പെരുമാറി; പരാതി നൽകി മലയാളത്തിലെ യുവനടി
വെബ് ടീം
posted on 10-10-2023
1 min read
divya prabha complaint

കൊച്ചി:സഹയാത്രികൻ വിമാനയാത്രക്കിടെ മോശമായി പെരുമാറിയെന്ന പരാതിയുമായി യുവനടി ദിവ്യ പ്രഭ. കൊച്ചി പൊലീസിൽ ആണ്  പരാതി നൽകിയത്.  സഹയാത്രികന്‍ നടിയോട് അപമര്യാദയായി പെരുമാറുകയായിരുന്നു. സംഭവം നടന്നശേഷം വിമാനത്തിലെ ജീവനക്കാരോടു പരാതി പറഞ്ഞിട്ടും യാതൊരു നടപടിയും ഉണ്ടായില്ലെന്നും നടി പരാതിയിൽ പറയുന്നു.

ജീവനക്കാരിക്കെതിരെ ‘മോർഫിങ്’; വനിതാ സൂപ്രണ്ടിന് സസ്പെൻഷൻ

മുംബൈയിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രക്കിടെ എയർ ഇന്ത്യ വിമാനത്തിലാണ് സംഭവം. മദ്യലഹരിയിലായിരുന്ന സഹയാത്രികൻ തൊട്ടടുത്ത സീറ്റിലിരുന്ന് മോശമായി പെരുമാറിയെന്നാണ് ആരോപണം. 

വിമാനജീവനക്കാരോട് പരാതിപ്പെട്ടപ്പോൾ തന്നെ സീറ്റ് മാറ്റിയിരുത്തുകയാണ് ചെയ്തതെന്നും നടി പരാതിയിൽ പറയുന്നുണ്ട്. പൊലീസിനോട് പരാതിപ്പെടാൻ ആയിരുന്നു എയർഇന്ത്യ അധികൃതരുടെ നിർദേശം. 

കൊച്ചിയിലെത്തിയ ശേഷം ഇവർ പൊലീസിൽ പരാതി നൽകി. തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെ ആണ് താരം ദുരനുഭവം വെളിപ്പെടുത്തിയത്.സംഭവത്തിൽ ഉചിതമായ നടപടി വേണമെന്നും, വിമാനയാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്നും നടി ആവശ്യപ്പെട്ടു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. ഇതുസംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ അന്വേഷണത്തിനുശേഷമേ വ്യക്തമാകുകയുള്ളുവെന്നും പൊലീസ് അറിയിച്ചു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories