സിനിമാ താരം രമേശ് പിഷാരടിക്കെതിരെ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി നീതു വിജയന്‍. സിനിമാ താരം എന്നതിലുപരി കോണ്‍ഗ്രസുകാരനായ താരം എന്ന രീതിയില്‍ അഭിമാനിച്ചവരാണ് താനടക്കമുള്ള പ്രവര്‍ത്തകര്‍. എന്നാല്‍ കഴിഞ്ഞ ദിവസത്തെ പരാമര്‍ശം ഒരു കോണ്‍ഗ്രസ് പ്രവര്‍ത്തകന്റേതായിരുന്നില്ല. തനിക്കെതിരെവന്ന ആരോപണങ്ങള്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ നിഷേധിച്ചിരുന്നുവെങ്കില്‍ തങ്ങല്‍ക്ക് തലയുയര്‍ത്തി നടക്കാമായിരുന്നു.ഈ വിഷയത്തില്‍ അഭിപ്രായം പറയാന്‍ കാണിച്ച മനസ് എന്ത്‌കൊണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് സ്വന്തം സഹപ്രവര്‍ത്തകയ്ക്ക് എതിരെ വന്നപ്പോള്‍ കാണിച്ചില്ല. ഇത്രയും നാള്‍ മിണ്ടാതിരുന്നത് സൈബര്‍ അറ്റാക്കുകള്‍ ഭയന്നാണെന്നും നീതു വിജയന്‍ ഫേസ്ബുക്കില്‍ കുറിച്ചു.