Share this Article
News Malayalam 24x7
8 മണിക്കൂർ മുതൽ 5 മണിക്കൂർ വരെ; ദീർഘദൂര ട്രെയിനുകൾ വൈകിയോടുന്നു; ഇന്ന് വൈകിയോടുന്ന പ്രധാന ട്രെയിനുകൾ
വെബ് ടീം
8 hours 20 Minutes Ago
1 min read
train

ന്യൂഡൽഹി: ഓണത്തിരക്ക് പാരമ്യത്തിലേക്ക് എത്തിക്കൊണ്ടിരിക്കെ നാട്ടിലേക്ക് എത്താൻ വെമ്പുന്ന വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള മലയാളികൾക്ക് പ്രയാസമായി  കേരളത്തിലേക്കെത്തുന്ന ദീർഘദൂര ട്രെയിനുകൾ പലതും വൈകിയോടുന്നു. ദിബ്രുഗഡ്– കന്യാകുമാരി വിവേക് എക്സ്പ്രസ് 8 മണിക്കൂറാണ് വൈകിയോടുന്നത്. വൈകിട്ട് ഏഴിന് തിരുവനന്തപുരത്ത് എത്തേണ്ടിയിരുന്ന ട്രെയിൻ പുലർച്ചെ ഒരു മണിക്കു ശേഷമേ എത്തൂവെന്നാണ് റെയിൽവേയിൽ നിന്നുള്ള വിവരം. ഗോരഖ്പുർ– തിരുവനന്തപുരം സെൻട്രൽ രപ്തിസാഗർ എക്സ്പ്രസ് 5 മണിക്കൂറിലേറെയും വൈകിയോടുകയാണ്.അതേ സമയം  സംസ്ഥാനത്തിനുള്ളിൽ സർവീസ് നടത്തുന്ന ട്രെയിനുകൾ ഏറെയും കൃത്യസമയം പാലിക്കുന്നുണ്ട്. ഏറനാട്, പരശുറാം, തിരുവനന്തപുരം– മംഗളൂരു എക്സ്പ്രസ് ഉൾപ്പെടെ ചില ട്രെയിനുകൾ 20 മിനിറ്റിൽ താഴെ മാത്രമാണ് വൈകിയോടുന്നത്.

ഇന്ന് വൈകിയോടുന്ന പ്രധാന ട്രെയിനുകൾ

∙ 22504 – ദിബ്രുഗഡ്– കന്യാകുമാരി വിവേക് എക്സ്പ്രസ്– 8 മണിക്കൂർ വൈകിയോടുന്നു

∙ 12511 – ഗോരഖ്പുർ–തിരുവനന്തപുരം സെൻട്രൽ രപ്തിസാഗർ എക്സ്പ്രസ്– 5 മണിക്കൂർ 20 മിനിറ്റ്

∙ 12201 – മുംബൈ ലോകമാന്യ തിലക്– തിരുവനന്തപുരം സെൻട്രൽ ഗരീബ്‌രഥ് എക്സ്പ്രസ്– 1 മണിക്കൂർ 30 മിനിറ്റ്

∙ 20910 – പോർബന്തർ–തിരുവനന്തപുരം നോർത്ത് എക്സ്പ്രസ് – 30 മിനിറ്റ്

∙ 12217 – തിരുവനന്തപുരം നോർത്ത് –ചണ്ഡീഗഡ് സമ്പർക്കക്രാന്തി എക്സ്പ്രസ്– 47 മിനിറ്റ്

∙ 16382 – കന്യാകുമാരി പുണെ എക്സ്പ്രസ് – 30 മിനിറ്റ്

∙ 17230 – സെക്കന്തരാബാദ്–തിരുവനന്തപുരം സെൻട്രൽ ശബരി എക്സ്പ്രസ്– 56 മിനിറ്റ്


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories