Share this Article
KERALAVISION TELEVISION AWARDS 2025
ശിരോമണി അകാലിദൾ നേതാവ് സുഖ്ബീർ സിങ്ങ് ബാദലിന് നേരെ വധശ്രമം
Assassination attempt on Shiromani Akali Dal leader Sukhbir Singh Badal

പഞ്ചാബില്‍ ശിരോമണി അകാലിദള്‍ തലവന്‍ സുഖ്ബീര്‍ സിംഗ് ബാദലിന് നേരെ വധശ്രമം. ബാദല്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.സുരക്ഷാ സേന അക്രമിയെ പിടികൂടി. സുവര്‍ണ്ണ ക്ഷേത്രത്തിന്റെ കവാടത്തില്‍ വീല്‍ ചെയറില്‍ ഇരിക്കുകയായിരുന്ന ബാദലിന് നേരെ അക്രമി വെടിയുതിര്‍ക്കുകയായിരുന്നു. തലനാരിടക്കാണ് ബാദല്‍ രക്ഷപ്പെട്ടത്.

സ്ഥലത്തുണ്ടായിരുന്ന പൊലീസും ആളുകളും ചേര്‍ന്ന് അക്രമിയെ കീഴ്‌പെടുത്തി. നരയ്ന്‍ സിംഗ് ചൗര എന്നയാളാണ് ബാദലിനെ വെടിവച്ചത്. ഇയാള്‍ക്ക് ഖലിസ്ഥാന്‍ ഭീകരസംഘടന ബാബര്‍ ഖല്‍സയുമായി ബന്ധമുണ്ടെന്ന് രഹസ്യാന്വേഷണ അകാലിദള്‍ അധികാരത്തിലിരിക്കെ സര്‍ക്കാരുകളുടെ ഭാഗത്തു നിന്നുണ്ടായ പിഴവുകള്‍ക്ക് ബാദലിനേയും പാര്‍ട്ടി നേതാക്കളെയുംസിഖുകാരുടെ പരമോന്നത സംഘടന അകാല്‍ തക്ത് ശിക്ഷ വിധിച്ചിരുന്നു.

സുവര്‍ണക്ഷേത്രത്തിലെയും ഗുരുദ്വാരകളിലേയും അടുക്കളയുംശുചിമുറിയും വൃത്തിയാക്കുക, ചെരുപ്പ് വൃത്തിയാക്കുക, കഴുത്തില്‍ പ്ലക്കാര്‍ഡ് ധരിക്കുക, ക്ഷേത്ര കവാടത്തില്‍ കുന്തവുമായി കാവല്‍ തുടങ്ങിയവയായിരുന്നു ശിക്ഷ. ഇതിന്റെ ഭാഗമായുള്ള പ്രായശ്ചിത്ത നടപടികളിലായിരുന്നു ബാദല്‍. വീല്‍ ചെയറില്‍ കുന്തവുമായി ഇരിക്കുകയായിരുന്നു ബാദല്‍.ബാദലിനെ വെടിവച്ച നരേന്‍ സിംഗ് ഗുരുദാസ്പൂര്‍ സ്വദേശിയാണ്.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories