Share this Article
News Malayalam 24x7
അസമിനെ തകർത്ത് കേരളം സന്തോഷ് ട്രോഫി സെമിയിൽ
വെബ് ടീം
posted on 03-02-2026
1 min read
santhosh trophy

സന്തോഷ് ട്രോഫിയിൽ കേരളം സെമിയിൽ. സിലാപത്തറിലെ രാജീവ് ഗാന്ധി സ്റ്റേഡിയത്തിൽ നടന്ന ക്വാർട്ടർ പോരാട്ടത്തിൽ അസമിനെ എതിരില്ലാത്ത മൂന്ന് ഗോളിന് തകർത്താണ് മുൻ ചാമ്പ്യൻമാർ അവസാന നാലിലേക്ക് മുന്നേറിയത്. സെമിയിൽ പഞ്ചാബാണ് എതിരാളികൾ.

പതിനേഴാം മിനിറ്റിൽ ക്യാപ്റ്റൻ എം മനോജിലൂടെയാണ് കേരളം ആദ്യ ഗോൾ നേടിയത്.45ാം മിനിറ്റിൽ മികച്ച ടീം ഗെയിമിനൊടുവിൽ മുഹമ്മദ് അജ്‌സൽ സന്ദർശകരുടെ ലീഡ് രണ്ടാക്കി ഉയർത്തി. ഇഞ്ചുറി ടൈമിൽ ദിൽഷാദിലൂടെ(90+2) മൂന്നാം ഗോളും നേടി കേരളം ആധികാരികമായി സെമിയിലേക്ക് മുന്നേറി.


 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories