കെസിഎൽ ട്വൻ്റി ട്വൻ്റി ക്രിക്കറ്റ് ടൂർണമെൻ്റിൽ ഇന്ന് കൊച്ചി ബ്ലൂ ടൈഗേഴ്സും തൃശൂർ ടൈറ്റൻസും ഏറ്റുമുട്ടും. കളിച്ച മൂന്ന് മത്സരങ്ങളും ജയിച്ച് ആറ് പോയിൻ്റുമായി പട്ടികയിൽ ഒന്നാം സ്ഥാനത്താണ് കൊച്ചി. നാല് പോയിൻ്റുള്ള തൃശൂർ മൂന്നാം സ്ഥാനത്താണ്. രണ്ടാം മത്സരത്തിൽ ആലപ്പി റിപ്പിൾസ് - കാലിക്കറ്റ് ഗ്ലോബ് സ്റ്റാർസിനെ നേരിടും. ഒരു മത്സരം മാത്രം ജയിച്ച ഇരു ടീമുകൾക്കും രണ്ട് പോയിൻ്റ് വീതമാണുള്ളത്. മികച്ച റൺ ശരാശരിയുള്ള ഗ്ലോബ് സ്റ്റാർസ് നാലാം സ്ഥാനത്തും ആലപ്പി റിപ്പിൾസ് ആറാം സ്ഥാനത്തുമാണ്.