Share this Article
News Malayalam 24x7
യൂറോക്കപ്പ് ഫൈനലില്‍ ഇംഗ്ലണ്ട്-സ്‌പെയിന്‍ പോരാട്ടം
England-Spain Competition in the Eurocup final

യൂറോക്കപ്പ് ഫൈനലില്‍ ഇംഗ്ലണ്ട്-സ്‌പെയിന്‍ പോരാട്ടം. സെമിഫൈനലില്‍ നെതര്‍ലാന്‍സിനെ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയാണ് ഇംഗ്ലണ്ടിന്റെ ജയം. 90ാം മിനിറ്റില്‍ ഒലി വാറ്റ്കിന്‍സാണ് ഇംഗ്ലണ്ടിന്റെ വിജയ ഗോള്‍ നേടിയത്.

യൂറോ കപ്പില്‍ ഇംഗ്ലണ്ട് തുടര്‍ച്ചയായ രണ്ടാം തവണയാണ് ഫൈനലില്‍ കടക്കുന്നത്. കഴിഞ്ഞ തവണ ഫൈനലില്‍ ഇറ്റലിയോട് ഷൂട്ടൗട്ടില്‍ തോറ്റിരുന്നു. നോക്കൗട്ടില്‍ തുടര്‍ച്ചയായ മത്സരങ്ങളില്‍ പിന്നില്‍ നിന്ന ശേഷമായിരുന്നു ഇത്തവണയും ഇംഗ്ലണ്ടിന്റെ ജയം.

ഇംഗ്ലണ്ടിനായി ഹാരി കെയ്ന്‍, പകരക്കാരനായി ഇറങ്ങിയ ഒലി വാറ്റ്കിന്‍സ് എന്നിവരാണ് വല കുലുക്കിയത്. ജൂലൈ 15ന് പുലര്‍ച്ചെ നടക്കുന്ന ഫൈനലില്‍ ഇംഗ്ലണ്ട് സ്‌പെയിനെ നേരിടും.   

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories