Share this Article
News Malayalam 24x7
ടി 20 ലോകകപ്പില്‍ അമേരിക്കയെ 10 വിക്കറ്റിന് തകര്‍ത്ത് സെമി ഉറപ്പിക്കുന്ന ആദ്യ ടീമായി ഇംഗ്ലണ്ട്
England became the first team to clinch the semi-finals in the T20 World Cup by defeating America by 10 wickets

ടി 20 ലോകകപ്പില്‍ അമേരിക്കയെ 10 വിക്കറ്റിന് തകര്‍ത്ത് സെമി ഉറപ്പുന്ന ആദ്യ ടീമായി ഇംഗ്ലണ്ട്.ദക്ഷിണാഫ്രിക്കയോട് പരാജയപ്പെട്ട ഇംഗ്ലണ്ടിന് ജയം അനിവാര്യമായിരുന്നു.അവസരത്തിനൊത്തുയര്‍ന്ന ബൗളര്‍മാരും ക്യാപ്റ്റന്‍ ജോസ് ബട്‌ളറുമാണ് വിജയം എളുപ്പമാക്കിയത്.

38 പന്തില്‍ ഏഴ് സിക്‌സറുകളുടേയും ആറ് ഫോറുകളുടേയും അകമ്പടിയോടെ ബട്‌ളര്‍ 83 റണ്‍സെടുത്ത് പുറത്താകാതെനിന്നു.വെറും 9.4 ഓവറില്‍ യുഎസ് ഉയര്‍ത്തിയ 115 റണ്‍സ് ഇംഗ്ലണ്ട് മറികടന്നു.ഇംഗ്ലണ്ട് ഒരു വിക്കറ്റും നഷ്ടപ്പെടാതെ 117 റണ്‍സ് എടുത്തു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories