Share this Article
News Malayalam 24x7
ഐസിസി ചാംപ്യന്‍സ് ട്രോഫി ഫൈനല്‍; നാളെ നടക്കാനിരിക്കുന്നത് കലാശപ്പോരാട്ടം
cricket

ഐസിസി ചാംപ്യന്‍സ് ട്രോഫി ഫൈനല്‍ നാളെ നടക്കാനിരിക്കുന്നത് കരുത്തന്‍മാരുടെ കലാശപ്പോരാട്ടമാണ്. ഗ്രൂപ്പ് ഘട്ടത്തില്‍ തോല്‍വികളൊന്നുമറിയാതെ ഫൈനലിലെത്തിയ ഇന്ത്യയും ഒരേ ഒരു മത്സരത്തില്‍ മാത്രം തോറ്റ ന്യൂസിലാന്‍ഡും നാളെ ഉച്ചയ്ക്ക് ദുബായില്‍ അവസാന പോരാട്ടത്തിനിറങ്ങും.


കൃത്യം 25 വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് ചാംപ്യന്‍സ് ട്രോഫി ഫൈനലില്‍ ഇരുടീമുകളും നേര്‍ക്കുനേര്‍ എത്തുന്നത്. അന്ന് വിജയം ന്യൂസിലാന്‍ഡിനൊപ്പമായിരുന്നു. എങ്കിലും ഇത്തവണ ഗ്രൂപ്പ് ഘട്ടത്തില്‍ ന്യൂസിലാന്‍ഡിന്റെ പരാജയം ഇന്തയോടായിരുന്നു എന്നത് ഇന്ത്യന്‍ സംഘത്തിന് നല്‍കുന്ന ആത്മവിശ്വാസം ചെറുതല്ല.


അതോടൊപ്പം ന്യൂസിലാന്‍ഡിന്റെ സ്റ്റാര്‍ പേസറായ മാറ്റ് ഹെന്റിയുടെ പരിക്കും ടീമിന് വെല്ലുവിളി ഉയര്‍ത്തുന്നുണ്ട്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ സെമിയില്‍ തോളിനേറ്റ പരിക്ക് ഹെന്റിക്ക് ഫൈനല്‍ നഷ്ടമാക്കാനാണ് സാധ്യത. ഇന്ത്യ കിരീടം നേടുകയാണെങ്കില്‍, തനിക്കെതിരെ എല്ലാ കോണുകളില്‍ നിന്നുമുയരുന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടി കൂടി നല്‍കാന്‍ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയ്ക്കാവും.





നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article