കോപ്പ അമേരിക്കയില്‍ ബ്രസീല്‍ പുറത്ത്. പെനല്‍റ്റി ഷൂട്ടൗട്ടില്‍ 4-2നാണ് യുറുഗ്വാ ബ്രസീലിനെ പരാജയപ്പെടുത്തി സെമി ഉറപ്പിച്ചത്. നിശ്ചിത സമയത്ത് ഇരു ടീമുകള്‍ക്കും ഗോളൊന്നും നേടാനാകാതെ പോയതിനാലാണ് വിജയികളെ കണ്ടെത്താന്‍ പെനല്‍റ്റി ഷൂട്ടൗട്ട് വേണ്ടിവന്നത്.
വ്യാഴാഴ്ച നടക്കുന്ന രണ്ടാം സെമിയില്‍ കൊളംബിയയാണ് യുറുഗ്വായുടെ എതിരാളികള്‍. ഇന്നു പുലര്‍ച്ചെ നടന്ന ക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ പാനമയെ എതിരില്ലാത്ത അഞ്ചു ഗോളുകള്‍ക്കു തകര്‍ത്താണ് കൊളംബിയ സെമിയില്‍ കടന്നത്.