Share this Article
News Malayalam 24x7
ഫ്രഞ്ച് ഓപ്പണ്‍ ടെന്നീസ് വനിതാ സിംഗിള്‍സിലെ ഫൈനലിസ്റ്റുകളെ ഇന്നറിയാം
വെബ് ടീം
posted on 08-06-2023
1 min read
French Open Women Singles 2023; Finalist schedule Today

ഫ്രഞ്ച് ഓപ്പണ്‍ ടെന്നീസ് വനിതാ സിംഗിള്‍സിലെ ഫൈനലിസ്റ്റുകളെ ഇന്നറിയാം. നിലവിലെ ചാമ്പ്യനായ ഇഗ സ്വീടെക്, രണ്ടാം സീഡ് അരൈന സബലങ്ക എന്നിവര്‍ സെമിയിലേക്ക് മുന്നേറി.സബലങ്കയ്ക്ക് സെമിയില്‍ ചെക്ക് താരം കരോലിന മുച്ചോവയാണ് എതിരാളി.

ഇഗ ബ്രസീലിന്റെ ബിയാട്രിസ് ഹദ്ദാദ് മയയെയും നേരിടും. മൂന്നാം ഫ്രഞ്ച് ഓപ്പണ്‍ കിരീടം ലക്ഷ്യമിട്ടാണ് പോളണ്ട താരം ഇഗ സെമിയിലിറങ്ങുക. മറുവശത്ത് 1968നു ശേഷം ഗ്രാന്‍ഡ് സ്ലാം സെമിയിലെത്തുന്ന ആദ്യ ബ്രസീലിയന്‍ വനിതയാണ് ബിയാട്രിസ്.

വൈകിട്ട് 6.30നും 7.45നുമാണ് മത്സരങ്ങള്‍. അതേസമയം പുരുഷ സിംഗിള്‍സില്‍ നാളെയാണ് സെമി ഫൈനല്‍ മത്സരങ്ങള്‍. സെമിയില്‍ കാസ്പര്‍ റൂഡ്, അലക്സാണ്ടര്‍ സ്വരേവിനെയും നൊവാക് ജോക്കോവിച് കാര്‍ലോസ് അല്‍ക്കാരസിനെയും നേരിടും.



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories