ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഇന്ന് ചെന്നൈ സൂപ്പര്‍ കിംഗ്‌സ് പഞ്ചാബ് കിംഗ്‌സിനെ നേരിടും. രാത്രി ഏഴരയ്ക്ക് ചെന്നൈയിലെ എംഎ ചിദംബരം സ്‌റ്റേഡിയത്തിലാണ് മത്സരം. ഒന്‍പത് മത്സരങ്ങള്‍ കളിച്ച ചെന്നൈയ്ക്ക് രണ്ടു മത്സരങ്ങള്‍ മാത്രമാണ് ജയിക്കാനായത്. എംഎസ് ധോണി നയിക്കുന്ന ചെന്നൈ നിരയില്‍ മികച്ച താരങ്ങളുണ്ടായിട്ടും ഫോമിലേക്കുയരാന്‍ ടീമിനാകുന്നില്ല. ഒന്‍പത് മത്സരങ്ങളില്‍ നിന്ന് അഞ്ച് ജയമുള്ള പഞ്ചാബ് മികച്ച പ്രകടനം പുറത്തെടുക്കുക ലക്ഷ്യമിട്ടാണ് ഇറങ്ങുന്നത്. ശ്രേയസ് അയ്യര്‍ നയിക്കുന്ന ടീമിന് പ്ലേ ഓഫ് സാധ്യത സജീവമാക്കാന്‍ ജയം അനിവാര്യമാണ്.