ബംഗ്ലാദേശിനെതിരായ ട്വന്റി ട്വന്റി പരമ്പര ഇന്ത്യയ്ക്ക്. രണ്ടാം മത്സരത്തില്‍ 86 റണ്‍സിനാണ് ഇന്ത്യയുടെ ജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ നിശ്ചിത 20 ഓവറില്‍ ഒന്‍പതു വിക്കറ്റ് നഷ്ടത്തില്‍ 221 റണ്‍സാണ് നേടിയത്.
മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ബംഗ്ലദേശിന് 135 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു. ഓപ്പണിങ്ങ് വിക്കറ്റ് നഷ്ടമായപ്പോള്‍ മധ്യനിരയുടെ പ്രകടനമാണ് ഇന്ത്യയുടെ ജയത്തില്‍ നിര്‍ണായകമായത്
. 74 റണ്‍സും രണ്ടു വിക്കറ്റുമായി മികച്ച പ്രകടനം പുറത്തെടുത്ത നിതീഷ് റെഡ്ഡിയാണ് കളിയിലെ താരം. ബംഗ്ലാദേശ് നിരയില്‍ 41 റണ്‍സെടുത്ത മഹ്‌മദുള്ളയ്ക്ക് മാത്രമാണ് തിളങ്ങനായത്.
ഇന്ത്യയ്ക്കായി വരുണ്‍ ചക്രവര്‍ത്തി രണ്ട് വിക്കറ്റ് വീഴ്ത്തി. ഇതോടെ മൂന്നു മത്സരങ്ങള്‍ അടങ്ങുന്ന പരമ്പരയില്‍ രണ്ടു ജയത്തോടെ ഇന്ത്യ പരമ്പര സ്വന്തമാക്കി.