ന്യൂഡൽഹി: അഫ്ഗാനിസ്ഥാനെതിരായ മൂന്ന് മത്സരങ്ങളുടെ ടി20 പരമ്പര തൂത്തുവാരാൻ ലക്‌ഷ്യം വച്ച് ഇറങ്ങുന്ന ഇന്ത്യ ആദ്യം ബാറ്റ് ചെയ്യും. ടോസ് നേടിയ അഫ്‌ഗാനിസ്ഥാൻ ഇന്ത്യയെ ബാറ്റിങിനയ്ക്കുകയായിരുന്നു. ആദ്യ രണ്ട് കളികളിലും ആധികാരിക ജയം നേടിയ ഇന്ത്യ പരമ്പര സ്വന്തമാക്കിക്കഴിഞ്ഞു. ആശ്വാസ ജയം തേടിയാണ് അഫ്ഗാനിസ്ഥാൻ ഇറങ്ങുന്നത്.
സഞ്ജു സാംസൺ ഓപ്പണറായി തുടരും. അർഷ്ദീപ് സിങിന് പകരം യഷ് താക്കൂർ ടീമിൽ ഇടം നേടി. വൈഭവ് സൂര്യ വൻഷി ഇനിയും കാത്തിരിക്കണം.