Share this Article
KERALAVISION TELEVISION AWARDS 2025
ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പര സ്വന്തമാക്കി ഇന്ത്യ
cricket

മൂന്നാമത്തെ മത്സരം ഒന്‍പത് വിക്കറ്റിന് ജയിച്ച് ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പര സ്വന്തമാക്കി ഇന്ത്യ. വിശാഖ പട്ടണത്ത് നടന്ന മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യ ദക്ഷിണാഫ്രിക്കയെ ബാറ്റിംഗിനയയ്ക്കുകയായിരുന്നു. സെഞ്ച്വറി നേടിയ ക്വിന്റണ്‍ ഡി കോക്കും 48 റണ്‍സ് നേടിയ ക്യാപ്റ്റന്‍ ടെംപ ബാവുമയുമല്ലാതെ മറ്റാര്‍ക്കും ദക്ഷിണാഫ്രിക്കന്‍ നിരയില്‍ കാര്യമായി റണ്‍സ് നേടാന്‍ കഴിഞ്ഞില്ല. പ്രസിദ്ധ് കൃഷ്ണയും കുല്‍ദീപ് യാദവും നാല് വിക്കറ്റുകള്‍ വീതം നേടി.

ദക്ഷിണാഫ്രിക്ക ഉയര്‍ത്തിയ 270 റണ്‍സ് വിജയലക്ഷ്യം ഇന്ത്യ 61 ബോളുകള്‍ ബാക്കി നില്‍ക്കെ അനായാസം മറികടന്നു. ഓപണറായ യശസ്വി ജയ്‌സ്വാളിന്റെ സെഞ്ച്വറിയുടയെും രോഹിത്തിന്റെയും കോലിയുടയെും അര്‍ധ സെഞ്ച്വറികളുടെയും കരുത്തിലാണ് ഇന്ത്യയുടെ ജയം. ജയ്‌സ്വാളിന്റെ കന്നി ഏകദിന സെഞ്ച്വറിയാണ് വിശാഖപട്ടണത്ത് പിറന്നത്. 121 പന്തില്‍ നിന്ന് 116 റണ്‍സാണ് യശസ്വി നേടിയത്. മൂന്ന് ഏകദിനങ്ങളില്‍ നിന്നായി 302 റണ്‍സ് നേടിയ വിരാട് കോലിയാണ് പരമ്പരയുടെ താരം.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories