Share this Article
KERALAVISION TELEVISION AWARDS 2025
അണ്ടര്‍ 17 ലോകകപ്പ്; കിരീടം സ്വന്തമാക്കി പോര്‍ച്ചുഗല്‍
Portugal Wins FIFA U-17 World Cup 2025

ഫിഫ അണ്ടർ 17 ലോകകപ്പ് കിരീടം പോർച്ചുഗലിന്. ദോഹയിലെ ഖലീഫ ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ നടന്ന ആവേശകരമായ ഫൈനലിൽ ഓസ്ട്രിയയെ ഏകപക്ഷീയമായ ഒരു ഗോളിന് പരാജയപ്പെടുത്തിയാണ് പോർച്ചുഗൽ തങ്ങളുടെ കന്നി കിരീടം സ്വന്തമാക്കിയത്.

ആദ്യ പകുതിയിൽ അനീസിയോ കബ്രാൽ നേടിയ ഗോളാണ് പോർച്ചുഗലിന് വിജയമൊരുക്കിയത്. ടൂർണമെന്റിലുടനീളം മികച്ച പ്രകടനം കാഴ്ചവെച്ച് അപരാജിതരായാണ് ഓസ്ട്രിയ ഫൈനലിൽ എത്തിയത്. എന്നാൽ ഫൈനലിൽ പോർച്ചുഗലിന്റെ മുന്നേറ്റത്തിന് മുന്നിൽ അവർക്ക് പിടിച്ചുനിൽക്കാനായില്ല. ടൂർണമെന്റിൽ ജപ്പാനോട് മാത്രമാണ് പോർച്ചുഗൽ പരാജയപ്പെട്ടത്.




നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories