ബ്രിസ്ബേന്‍: ഓസ്‌ട്രേലിയയ്ക്കെതിരായ ടി20 പരമ്പര ഇന്ത്യയ്ക്ക്. ഇന്ത്യ-ഓസ്‌ട്രേലിയ ടി20 പരമ്പരയിലെ അഞ്ചാം മത്സരം മഴമൂലം ഉപേക്ഷിച്ചു. ടോസ് നഷ്ടമായി ആദ്യം ബാറ്റിംഗിനിറങ്ങിയ ഇന്ത്യ 4.5 ആറോവറില്‍ ഇന്ത്യ വിക്കറ്റ് നഷ്ടമില്ലാതെ 52 റണ്‍സെടുത്തു നില്‍ക്കുമ്പോഴാണ് മഴമൂലം മത്സരം നിര്‍ത്തിവെച്ചത്. 16 പന്തില്‍ 29 റണ്‍സുമായി ശുഭ്മാന്‍ ഗില്ലും 13 പന്തില്‍ 23 റണ്‍സുമായി അഭിഷേക് ശര്‍മയുമായിരുന്നു ക്രീസില്‍. പിന്നീട് കനത്ത മഴ തുടര്‍ന്നതിനാല്‍ പുനരാരംഭിക്കാനായില്ല. ഇതോടെ മത്സരം ഫലമില്ലാതെ ഉപേക്ഷിക്കുകയായിരുന്നു.പരമ്പരയിലെ ആദ്യ മത്സരവും മഴമൂലം ഉപേക്ഷിച്ചിരുന്നു.
ഇതോടെ അഞ്ച് മത്സര പരമ്പരയില്‍ രണ്ട് മത്സരങ്ങള്‍ ജയിച്ച ഇന്ത്യ 2-1ന് ടി20 പരമ്പര സ്വന്തമാക്കി. ഓസ്ട്രേലിയക്കെതിരെ ഇന്ത്യയുടെ തുടര്‍ച്ചയായ മൂന്നാം ടി20 പരമ്പര ജയമാണിത്. 2023-24ലും 2022ലും ഓസ്ട്രേലിയ ഇന്ത്യയില്‍ ടി20 പരമ്പര കളിച്ചപ്പോള്‍ ഇന്ത്യ യഥാക്രമം 4-1നും 2-1നും പരമ്പര സ്വമന്തമാക്കിയിരുന്നു. 202-21നുശേഷം ഓസ്ട്രേലിയയില്‍ ഇന്ത്യയുടെ ആദ്യ ടി20 പരമ്പര ജയമാണിത്. പരമ്പരയിലെ ആദ്യ മത്സരം മഴമൂലം ഉപേക്ഷിച്ചപ്പോള്‍ രണ്ടാം മത്സരം ഓസീസ് ജയിച്ചു. മൂന്നും നാലും മത്സരങ്ങള്‍ ജയിച്ചാണ് ഇന്ത്യ പരമ്പര 2-1ന് സ്വന്തമാക്കിയത്.
അതേ സമയം മത്സരം മഴമൂലം ഉപേക്ഷിച്ചെങ്കിലും ടി20 ക്രിക്കറ്റില്‍ അപൂര്‍വനേട്ടവുമായി അഭിഷേക് ശർമ.കുറഞ്ഞ പന്തിൽ അതിവേഗം 1000 റൺസ് (528) എന്ന ലോകറെക്കോർഡ് താരം സ്വന്തമാക്കി.