Share this Article
Union Budget
ഐപിഎല്‍ പ്ലേ ഓഫ് വേദികള്‍ പ്രഖ്യാപിച്ച് ബിസിസിഐ; ഫൈനല്‍ നരേന്ദ്രമോദി സ്‌റ്റേഡിയത്തില്‍
വെബ് ടീം
19 hours 2 Minutes Ago
1 min read
IPL2025

ന്യൂഡല്‍ഹി: ഇന്ത്യ-പാക് സംഘർഷത്തെ തുടർന്ന് വൈകിയ ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ പ്ലേ ഓഫ് മത്സരങ്ങളുടെ പുതുക്കിയ മത്സരക്രമം പുറത്തുവിട്ട് ബിസിസിഐ. ന്യൂ ചണ്ഡീഗഢിലും അഹമ്മദാബാദിലുമാണ് പ്ലേ ഓഫ് മത്സരങ്ങള്‍ നടക്കുന്നത്. ഫൈനല്‍ ജൂണ്‍ 3 ന് അഹമ്മദാബാദിലെ നരേന്ദ്രമോദി സ്‌റ്റേഡിയത്തില്‍ നടക്കും. നേരത്തേ ടൂര്‍ണമെന്റിലെ അവസാനനാലു മത്സരങ്ങള്‍ ഹൈദരാബാദിലും കൊല്‍ക്കത്തയിലും നടത്താനാണ് നിശ്ചയിച്ചിരുന്നത്.ന്യൂ ചണ്ഡീഗഢിലെ പിസിഎ സ്റ്റേഡിയത്തില്‍ ക്വാളിഫയര്‍ 1, എലിമിനേറ്റര്‍ മത്സരങ്ങള്‍ നടക്കും. ക്വാളിഫയര്‍ 2, ഫൈനല്‍ മത്സരങ്ങള്‍ക്ക് അഹമ്മദാബാദിലെ നരേന്ദ്രമോദി സ്‌റ്റേഡിയമാണ് വേദിയാവുക. ക്വാളിഫയര്‍ 1 ല്‍ പട്ടികയിലെ ആദ്യ രണ്ടുസ്ഥാനക്കാര്‍ ഏറ്റുമുട്ടുമ്പോള്‍ മൂന്നും നാലും സ്ഥാനങ്ങളിലുള്ളവര്‍ എലിമിനേറ്ററില്‍ കളിക്കും. ക്വാളിഫയര്‍ 1 ല്‍ തോല്‍ക്കുന്നവരും എലിമിനേറ്ററില്‍ വിജയിക്കുന്നവരും ക്വാളിഫയര്‍ 2 ല്‍ പോരാടും. രണ്ട് ക്വാളിഫയര്‍ മത്സരങ്ങളിലേയും വിജയികളാണ് ഫൈനലില്‍ ഏറ്റുമുട്ടുന്നത്.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories