Share this Article
News Malayalam 24x7
യൂറോ കപ്പില്‍ ഫ്രാന്‍സ് v/s നെതര്‍ലന്‍ഡ് പോരാട്ടം സമനിലയിയല്‍
France v/s Netherlands draw in Euro Cup

യൂറോ കപ്പില്‍ ഫ്രാന്‍സ് നെതര്‍ലന്‍ഡ് പോരാട്ടം സമനിലയിയല്‍.ഗ്രൂപ്പ് ഡിയില്‍ നടന്ന മത്സരം ഗോള്‍ രഹിത സമനിലയില്‍ പിരിയുകയായിരുന്നു.മറ്റ് മത്സരങ്ങളില്‍ ഉക്രൈന്‍ സ്ലൊവാക്യയേയും ഓസ്ട്രിയ പോളണ്ടിനെയും പരാജയപ്പെടുത്തി

 ഫ്രാന്‍സ് നെതര്‍ലന്‍ഡ് മത്സരം സമനിലയില്‍ പിരിഞ്ഞതോടെ ഇരു ടീമുകളും നോക്കൗണ്ട് റൗണ്ടില്‍ പ്രവേശിച്ചു.കളത്തില്‍ ഫ്രാന്‍സ് മികച്ച പ്രകടനം പുറത്തെടുത്തെങ്കിലും അവസരങ്ങള്‍ ഗോളാക്കി മാറ്റാന്‍ സാധിച്ചില്ല.മത്സരത്തിന്റെ നിയന്ത്രണം ഫ്രാന്‍സിന്റെ കാലുകളിലായിരുന്നെങ്കിലും നെതര്‍ലാന്റ് മുന്നേറ്റം പല തവണ ഫ്രഞ്ച് പടയെ പരീക്ഷിച്ചു.

പരിക്കേറ്റ കിലിയന്‍ എംബാപ്പെ മത്സരത്തിനിറങ്ങാത്തതിനെ തുടര്‍ന്ന ഗ്രീസ്മാനെ കേന്ദ്രീകരിച്ചായിരുന്നു ഫ്രാന്‍സിന്റെ നീക്കങ്ങള്‍.ആദ്യ മത്സരം വിജയിച്ച ഇരു ടീമുകളും നാലുപോയിന്റുകള്‍ നേടി.ഗ്രൂപ്പ് ഇയില്‍ നടന്ന മത്സരത്തില്‍ ഉക്രൈന്‍ സ്ലൊവാക്യയെ പരാജയപ്പെടുത്തി.

ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കായിരുന്നു ഉക്രൈന്റെ വിജയം.മത്സരത്തില്‍ ഇവാന്‍ ശ്രാന്‍സിലൂടെ സ്ലൊവാക്യ ലീഡ് നേടിയെങ്കിലും ഉക്രൈന്‍ മത്സരത്തിലേക്ക് തിരിച്ചു വന്നു.ഷര്‍പ്പറങ്കോ,യാര്‍മചുക് എന്നിവിരാണ് ഉക്രൈനായി ഗോള്‍ കണ്ടെത്തിയത്.

മറ്റൊരു മത്സരത്തില്‍ ഓസ്ട്രിയ പോളണ്ടിനെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് കീഴടക്കി.ആദ്യ മത്സരത്തില്‍ ഫ്രാന്‍സിനെ വിറപ്പിച്ച ഓസ്ട്രിയ അര്‍ഹിച്ച വിജയമാണ് സ്വന്തമാക്കിയത്.രണ്ട് മത്സരങ്ങള്‍ പരാജയപ്പെട്ട പോളണ്ട് ടൂര്‍ണമെന്റില്‍ നിന്നും പുറത്തായി.    

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories