Share this Article
News Malayalam 24x7
കേരളബ്ലാസ്‌റ്റേഴ്‌സിന് സമനില
വെബ് ടീം
posted on 30-09-2024
1 min read
കേരളബ്ലാസ്‌റ്റേഴ്‌സിന് സമനില



ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ എവേ മത്സരത്തില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരെ കേരളബ്ലാസ്‌റ്റേഴ്‌സിന് സമനില. ഇരു ടീമും ഓരോ ഗോള്‍ വീതം നേടി. അൻപത്തെട്ടാം മിനിറ്റില്‍ അലാദിന്‍ അജാരെയിലൂടെ നോര്‍ത്ത് ഈസ്റ്റ് മുന്നിലെത്തിയപ്പോള്‍ അറുപത്തേഴാം മിനിട്ടിലാണ് നോഹ സദോയിയുടെ ബ്ലാസ്‌റ്റേഴ്‌സ് ഗോള്‍ മടക്കിയത്. 

എൺപത്തെട്ടാം മിനിറ്റില്‍ അഷീര്‍ അക്തര്‍ ചുവപ്പുകാര്‍ഡ് ലഭിച്ച് പുറത്തായതോടെ പത്തുപേരായി ചുരുങ്ങിയ നോര്‍ത്ത് ഈസ്റ്റിനെ പ്രതിരോധിക്കാന്‍ ബ്ലാസ്‌റ്റേഴ്‌സിനായില്ല. 

നിരവധി അവസരങ്ങള്‍ ലഭിച്ചെങ്കിലും മഞ്ഞപ്പടയ്ക്ക് വലയിലെത്തിക്കാനായില്ല. ആദ്യ രണ്ട് മത്സരങ്ങളില്‍ കളിക്കാതിരുന്ന അഡ്രിയാന്‍ ലൂണ ബ്ലാസ്റ്റേഴ്സില്‍ തിരിച്ചെത്തിയിരുന്നു. ബ്ലാസ്റ്റേഴ്സിന്റെ ആദ്യ എവേ മത്സരമായിരുന്നിത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories