ഏഷ്യാകപ്പ് ട്വന്റി-20 ക്രിക്കറ്റിന്റെ സൂപ്പർ ഫോർ മത്സരത്തിൽ പാകിസ്ഥാനെതിരെ ടോസ് നേടി ഇന്ത്യ. ഇന്ത്യ ബൗളിംഗ് തെരഞ്ഞെടുത്തു.ജസ്പ്രീത് ബുമ്രയും വരുൺ ചക്രവർത്തിയും ഇന്ത്യൻ ടീമിൽ.ഇന്നും ഇരുരാജ്യങ്ങളുടെയും ക്യാപ്റ്റന്മാർ ടോസ് ഇടാനെത്തിയപ്പോൾ ഹസ്തദാനം നടത്തിയില്ല.
ഗ്രൂപ്പ് ഘട്ടത്തിൽ പാകിസ്താനെതിരേ ഏഴുവിക്കറ്റിന്റെ അനായാസജയം ഇന്ത്യ നേടിയിരുന്നു. അന്ന് പാക് ടീമിനെ കളിയുടെ എല്ലാമേഖലയിലും പിന്നിലാക്കിയാണ് സൂര്യകുമാർ യാദവും സംഘവും ജയംനേടിയത്. 47 റൺസുമായി പുറത്താകാതെനിന്ന സൂര്യകുമാർ യാദവാണ് ഇന്ത്യൻ ബാറ്റിങ്ങിന് ചുക്കാൻപിടിച്ചത്. കുൽദീപ് യാദവ്-അക്സർ പട്ടേൽ-വരുൺ ചക്രവർത്തി എന്നിവരടങ്ങുന്ന സ്പിൻത്രയം പാക് ബാറ്റർമാരെ വരച്ചവരയിൽ നിർത്തുകയും ചെയ്തു.