Share this Article
News Malayalam 24x7
മലയാളിതാരം എച്ച് എസ് പ്രണോയ് ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ബാഡ്മിന്റണിന്റെ ഫൈനലില്‍
വെബ് ടീം
posted on 05-08-2023
1 min read
hs prannoy enter into the finals of australian open 2023

മെല്‍ബണ്‍: മലയാളിതാരമായ ഇന്ത്യയുടെ എച്ച്. എസ്. പ്രണോയ് 2023 ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ സൂപ്പര്‍ 500 ബാഡ്മിന്റണ്‍ ടൂര്‍ണമെന്റിന്റെ ഫൈനലില്‍ കടന്നു. സെമിയില്‍ ഇന്ത്യയുടെ സഹതാരം പ്രിയാന്‍ഷു രജാവത്തിന്റെ കീഴടക്കിയാണ് ലോക ഒന്‍പതാം നമ്പര്‍ താരമായ പ്രണോയ് ഫൈനലിലെത്തിയത്.

നേരിട്ടുള്ള ഗെയിമുകള്‍ക്കാണ് പ്രണോയിയുടെ വിജയം. സ്‌കോര്‍: 21-18, 21-12. 

ഈ സീസണിലെ പ്രണോയിയുടെ രണ്ടാം ഫൈനലാണിത്. നേരത്തേ മലേഷ്യ മാസ്‌റ്റേഴ്‌സ് കിരീടം താരം സ്വന്തമാക്കിയിരുന്നു. മലേഷ്യ മാസ്‌റ്റേഴ്‌സ് കിരീടത്തില്‍ കലാശപ്പോരിനെത്തിയ ചൈനയുടെ വെങ് ഹോങ് യാങ്ങാണ് ഓസ്‌ട്രേലിയന്‍ ഓപ്പണിലും പ്രണോയിയുടെ എതിരാളി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories