ഏഷ്യ കപ്പ് ക്രിക്കറ്റിൽ നിന്ന് ഇന്ത്യൻ ടീം പിന്മാറി. ഇന്ത്യ പാക് സംഘർഷങ്ങളുടെ പശ്ചത്തലത്തിലാണ് ഇന്ത്യയുടെ പിന്മാറ്റം. തീരുമാനം സംഘാടകരായ ഏഷ്യൻ ക്രിക്കറ്റ് അസോസിയേഷനെ ബിസിസിഐ അറിയിച്ചു. ശ്രീലങ്കയിൽ നടക്കുന്ന വനിത എമേർജിങ് ഏഷ്യാകപ്പിലും ഇന്ത്യ കളിക്കില്ല. പാക് ആഭ്യന്തര മന്ത്രിയും പാക്കിസ്താൻ ക്രിക്കറ്റ് ബോർഡ് പ്രസിഡന്റുമായ മൊഹ്‌സിൻ നഖ്വിയാണ് നിലവിൽ ഏഷ്യൻ ക്രിക്കറ്റ് കൗൺസിലിന്റെ അധ്യക്ഷൻ. ഇതാണ് ഏഷ്യാകപ്പിൽ നിന്ന് വിട്ടുനിൽക്കാൻ തീരുമാനത്തിനുള്ള കാരണം. സെപ്റ്റംബറിൽ ഇന്ത്യയിലാണ് ഏഷ്യ കപ്പ് മത്സരം. ഇന്ത്യയുടെ പിന്മാറ്റം ടൂർമെൻ്റിൻ്റെ നടത്തിപ്പിനെ ബാധിക്കും. കൂടുതൽ സ്പോൺസർമാർ അടക്കം ഇന്ത്യയിൽ നിന്നുള്ളവരാണ് ഈ സാഹചര്യത്തിൽ ടൂർമെൻ്റ് ഉപേക്ഷിക്കേണ്ടി വരുമെന്നാണ് സൂചന.