ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ ഗുജറാത്ത് ടൈറ്റന്‍സിന് 38 റണ്‍സ് ജയം. ടോസ് നേടിയ ഹൈദരാബാദ് ഗുജറാത്തിനെ ബാറ്റിംഗിന് അയയ്ക്കുകയായിരുന്നു. ഗുജറാത്ത് 20 ഓവറില്‍ ആറുവിക്കറ്റ് നഷ്ടത്തില്‍ 224 റണ്‍സെടെുത്തു. ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലിന്റെയും ജോസ് ബട്‌ലറുടെയും അര്‍ധ സെഞ്ച്വറികളാണ് ഗുജറാത്തിന് മികച്ച റണ്‍ സമ്മാനിച്ചത്. എന്നാല്‍ വിജയ ലക്ഷ്യം പിന്തുടര്‍ന്ന ഹൈദരാബാദിന് 6 വിക്കറ്റ് നഷ്ടത്തില്‍ 186 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. ഓപണര്‍മാരായി ഇറങ്ങിയ ട്രാവിസ് ഹെഡും അഭിഷേക് ശര്‍മയും മികച്ച തുടക്കം നല്‍കിയെങ്കിലും മറ്റുള്ളവര്‍ക്കൊന്നും റണ്‍സ് നേടാനായില്ല. ഇതോടെ 14 പോയിന്‍്‌റുമായി ഗുജറാത്ത് ടൈറ്റന്‍സ് പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്തെത്തി.