Share this Article
KERALAVISION TELEVISION AWARDS 2025
കോടികൾ മറിഞ്ഞ ലേലത്തിൽ വെങ്കടേഷ് അയ്യര്‍ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവില്‍; ക്വിന്റണ്‍ ഡി കോക്ക് മുംബൈ ഇന്ത്യന്‍സില്‍; 25കോടിക്ക് കാമറൂൺ ഗ്രീൻ കൊൽക്കത്തയിൽ
വെബ് ടീം
4 hours 7 Minutes Ago
1 min read
ipl

അബുദാബി: ഐപിഎല്ലിൽ വെങ്കടേഷ് അയ്യര്‍ വരും സീസണില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗളൂരിന് വേണ്ടി കളിക്കും. ഏഴ് കോടിക്കാണ് താരത്തെ ആര്‍സിബി സ്വന്തമാക്കിയത്. ഗുജറാത്ത് ടൈറ്റന്‍സിന് താല്‍പര്യമുണ്ടായിരുന്നെങ്കിലും പിന്മാറേണ്ടി വന്നു. രണ്ട് കോടിയായിരുന്നു താരത്തിന്റെ അടിസ്ഥാന വില. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് രംഗത്ത് വന്നെങ്കിലും ആര്‍സിബിക്ക് മുന്നില്‍ മുട്ടുമടക്കേണ്ട വന്നു.കഴിഞ്ഞ സീസണില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് വേണ്ടിയായിരുന്നു വെങ്കടേഷ് കളിച്ചത്. 

ക്വിന്റണ്‍ ഡി കോക്കിനെ ഒരു കോടിക്ക് മുംബൈ ഇന്ത്യന്‍സ് സ്വന്തമാക്കി. വാനിന്ദു ഹസരങ്ക രണ്ട് കോടിയില്‍ ലക്‌നൗവില്‍ കളിക്കും.അതേസമയം, കോടികള്‍ മറിഞ്ഞ ലേലത്തിനൊടുവില്‍ ഓസ്‌ട്രേലിയന്‍ ഓള്‍റൗണ്ടര്‍ കാമറൂണ്‍ ഗ്രീനിനെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് സ്വന്തമാക്കി. രണ്ട് കോടി അടിസ്ഥാന വിലയുണ്ടായിരുന്ന താരത്തെ 25.20 കോടിക്കാണ് കൊല്‍ക്കത്ത ടീമിലെത്തിച്ചത്. രാജസ്ഥാന്‍ റോയല്‍സും ചെന്നൈ സൂപ്പര്‍ കിംഗ്‌സും താരത്തില്‍ താല്‍പര്യം പ്രകടിപ്പിച്ചെങ്കിലും പിന്മാറേണ്ടി വന്നു. 13.60 കോടിയിലാണ് രാജസ്ഥാന്‍ പിന്മാറിയത്. പിന്നീട് ചെന്നൈ സൂപ്പര്‍ കിംഗ്‌സ് താല്‍പര്യം കാണിച്ചു. എന്നാല്‍ തുക ഉയര്‍ന്നപ്പോള്‍ ചെന്നൈ പിന്മാറി. അടുത്ത കാലത്ത് മികച്ച ഫോമിലായിരുന്നു താരം.

ദക്ഷിണാഫ്രിക്കന്‍ വെറ്ററന്‍ താരം ഡേവിഡ് മില്ലര്‍ ഡല്‍ഹി ക്യാപിറ്റല്‍സില്‍. അടിസ്ഥാന തുകയായ രണ്ട് കോടിക്കാണ് മില്ലറെ ടീമിലെത്തിച്ചത്. എന്നാല്‍ ന്യൂസിലന്‍ഡ് താരം ഡെവോണ്‍ കോണ്‍വെ, ഓസ്‌ട്രേലിയന്‍ താരം ജേക്ക് ഫ്രേസര്‍ മക്ഗുര്‍ക് എന്നിവര്‍ക്കും ആവശ്യക്കാരുണ്ടായില്ല.അതേസമയം സര്‍ഫറാസ് ഖാന്‍, പൃഥ്വി ഷാ എന്നീ ഇന്ത്യന്‍ താരങ്ങളില്‍ ആരും താല്‍പര്യം പ്രകടിപ്പിച്ചില്ല. സയ്യിദ് മുഷ്താഖ് അലി ടി20യില്‍ മുംബൈക്ക് വേണ്ടി തകര്‍പ്പന്‍ ഫോമിലാണ് സര്‍ഫറാസ്. മഹാരാഷ്ട്രയ്ക്ക് വേണ്ടി കളിച്ച പൃഥ്വിയും മികച്ച പ്രകടനം പുറത്തെടുത്തിരുന്നു. എന്നിരുന്നാലം ഒരു ടീമും താരത്തില്‍ താല്‍പര്യം കാണിച്ചില്ല. 


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories