Share this Article
News Malayalam 24x7
നടിമാരായ വീണാ നായർ, അഞ്ജലി നായർ, ലക്ഷ്മിപ്രിയ എന്നിവർ 20-20യ്ക്കായ് മത്സരിക്കും; എറണാകുളത്ത് 9 മണ്ഡലങ്ങളിൽ 20-20 മത്സരിക്കും
വെബ് ടീം
posted on 17-03-2026
1 min read
20-20

കൊച്ചി: നടി വീണാ നായർ 20-20 യിൽ ചേർന്നു. ഏറ്റുമാനൂരിൽ മത്സരിക്കുമെന്ന് സാബു എം. ജേക്കബ്. എറണാകുളത്ത് 9 മണ്ഡലങ്ങളിൽ 20-20 മത്സരിക്കും. നടി വീണ നായർ ഏറ്റുമാനൂരിൽ 20-20 സ്ഥാനാർത്ഥിയാകുമെന്നും അദ്ദേഹം വ്യക്തമാക്കി.തൃക്കാക്കരയിൽ സംവിധായകൻ അഖിൽ മാരാർ സ്ഥാനാർഥിയാകും. തിരുവമ്പാടിയിൽ സണ്ണി തോമസും തൃക്കരിപ്പൂരിൽ രവി കുളങ്ങരയുമാണ് സ്ഥാനാർഥികൾ.

അടൂര്‍ മുനിസിപ്പാലിറ്റി മുന്‍ ചെയര്‍മാനും കോണ്‍ഗ്രസ് നേതാവുമായിരുന്ന ബാബു ദിവാകരൻ കുന്നത്തുനാട്ടിൽ മത്സരിക്കുമെന്ന് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.തൃപ്പൂണിത്തുറയിൽ നടി അഞ്ജലി നായർ മത്സരിക്കും. ഒരു മകളെ പോലെ തൃപ്പൂണിത്തുറയ്ക്കൊപ്പം ഉണ്ടാകും. ആദ്യമായിട്ടാണ് രാഷ്ട്രീയത്തിൽ. അച്ഛൻ്റെ ആഗ്രഹമാണെന്നും അഞ്ജലി നായർ പറഞ്ഞു. പെരുമ്പാവൂരിൽ 20- 20 സ്ഥാനാർത്ഥി നടി ലക്ഷ്മിപ്രിയ.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories