Share this Article
KERALAVISION TELEVISION AWARDS 2025
യുട്യൂബറും ബിഗ്ബോസ് താരവുമായ ബ്ലെസ്‍ലി അറസ്റ്റിൽ
വെബ് ടീം
3 hours 45 Minutes Ago
1 min read
blessley

കോഴിക്കോട്: ഡിജിറ്റൽ തട്ടിപ്പ് നടത്തിയ കേസിൽ യുട്യൂബറും ബിഗ് ബോസ് താരവുമായ മുഹമ്മദ് ഡിലിജൻറ് ബ്ലെസ്‍ലി പിടിയിൽ. കോഴിക്കോട് കൊടുവള്ളി കേന്ദ്രീകരിച്ച് നടത്തിയ തട്ടിപ്പിലാണ് മുഹമ്മദ് ഡിലിജന്റ് ബ്ലെസ്ലി കാക്കൂർ പോലീസിന്റെ പിടിയിലായത്. ജോലി വാഗ്ദാനം ചെയ്ത് ഓൺലൈൻ വഴി ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയെന്നാണ് കണ്ടെത്തൽ.

തട്ടിപ്പിലൂടെ ലഭിക്കുന്ന പണം മ്യൂൾ അക്കൗണ്ടുകൾ വഴി കൈമാറിയതായും കണ്ടെത്തിയിട്ടുണ്ട്. കഴിഞ്ഞ മൂന്നുമാസമായി ക്രൈംബ്രാഞ്ച് സംഭവത്തിൽ അന്വേഷണം നടത്തി വരികയാണ്. സമാന തട്ടിപ്പിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ഇനിയും നിരവധി പേരെ പിടികൂടാൻ ഉണ്ടെന്ന് അന്വേഷണ സംഘം അറിയിച്ചു.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories