Share this Article
KERALAVISION TELEVISION AWARDS 2025
പത്തനംതിട്ട ജില്ലാ സെക്രട്ടേറിയേറ്റ് യോഗം ഇന്ന്
Pathanamthitta District Secretariat Meeting Today

 ആരോഗ്യമന്ത്രി വീണ ജോര്‍ജ്ജിനെതിരായ വിമര്‍ശനങ്ങള്‍ക്കിടെ പത്തനംതിട്ട ജില്ലാ സെക്രട്ടേറിയേറ്റ് യോഗം ഇന്ന് ചേരും. മന്ത്രിക്ക് എതിരായ നേതാക്കളുടെ പരസ്യവിമര്‍ശനം യോഗം ചര്‍ച്ച ചെയ്യും. പരസ്യവിമര്‍ശനം നടത്തിയവര്‍ക്ക് എതിരെ നടപടി ഉണ്ടാകുമെന്ന് പത്തനംതിട്ട ജില്ലാ സെക്രട്ടറി രാജു എബ്രഹാം വ്യക്തമാക്കിയിരുന്നു. ഇരവിപേരൂര്‍ ഏരിയ കമ്മിറ്റി അംഗവും ശിശുക്ഷേമ സമിതി ജില്ലാ അധ്യക്ഷനുമായ അഡ്വക്കേറ്റ് എന്‍. രാജീവ്, ഇലന്തൂര്‍ ലോക്കല്‍ കമ്മിറ്റി അംഗം ജോണ്‍സണ്‍ എന്നിവരാണ് മന്ത്രിക്കെതിരെ ഫേസ്ബുക്കില്‍ വിമര്‍ശനം ഉന്നയിച്ചത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories