 
                                 
                        ഡല്‍ഹി നഗരത്തില്‍ വായു മലിനീകരണം അതിരൂക്ഷം. വരുന്ന പതിനഞ്ച് ദിവസത്തേക്ക് ഡീസല്‍ ബസ്സുകളുടെ പ്രവേശനം സര്‍ക്കാര്‍ നിരോധിച്ചു.
രണ്ട് ദിവസത്തേക്ക് സ്‌കൂളുകള്‍ക്കും അവധി പ്രഖ്യാപിച്ചു. മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ എക്സിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
ഡല്‍ഹിയിലെ മലിനീകരണ തോത് 450 ന് മുകളിലെന്നാണ് റിപ്പോര്‍ട്ട്. ഈ സാഹചര്യത്തില്‍ എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും അവധി നല്‍കി. അസുഖബാധിതര്‍ പരമാവധി പുറത്തിറങ്ങരുതെന്നും സര്‍ക്കാര്‍ നിര്‍ദേശമുണ്ട്.
മലിനീകരണത്തിന്റെ അളവ് കുറയ്ക്കുന്നതിനുള്ള നടപടികള്‍ നഗരത്തില്‍ ഊര്‍ജിതമാണ്.
 
                             
             
                         
                                     
                                     
                                     
                                     
                                     
                                     
                                     
                                     
                                     
                                     
                                    