ആർഎസ്എസ് ക്യാമ്പിൽ ലൈംഗിക ചൂഷണത്തിന് ഇരയായെന്ന് ആരോപിച്ച് കോട്ടയം സ്വദേശിയായ ഐടി ജീവനക്കാരൻ ജീവൻ വെളിപ്പെടുത്തിയ സംഭവത്തിൽ അന്വേഷണം വ്യാപിപ്പിച്ച് പൊലീസ്. തമ്പാനൂർ പൊലീസാണ് അന്വേഷണം നടത്തുന്നത്. വീഡിയോയിൽ പരാമർശിക്കുന്ന നിതീഷ് മുരളീധരനെ ചോദ്യം ചെയ്തേക്കും. ആത്മഹത്യ ചെയ്ത യുവാവിന്റെ വീട്ടുകാരുടെയും കൂടുതൽ സുഹൃത്തുക്കളുടെയും വിശദമായ മൊഴി ഇന്ന് രേഖപ്പെടുത്തും. വകുപ്പുകൾ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ആത്മഹത്യാ പ്രേരണാക്കുറ്റം ഉൾപ്പെടെയുള്ള വകുപ്പുകൾ പ്രകാരമാണ് കേസ്.