ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ അധ്യക്ഷ സ്ഥാനത്തുനിന്ന് പി.ടി ഉഷയെ പുറത്താക്കാന്‍ നീക്കം. ഈ മാസം 25ന് ചേരുന്ന ഐഒഎ യോഗത്തില്‍ ഉഷയ്‌ക്കെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവന്നേക്കും.
ഒളിംപിക് അസോസിയേഷന്‍ പ്രസിഡന്റിന്റെ അധികാരങ്ങള്‍ വെട്ടിക്കുറയ്ക്കുന്നതും യോഗത്തില്‍ ചര്‍ച്ചയാകും. ഐഒഎയുടെ എക്സിക്യൂട്ടീവ് കൗണ്‍സിലിലെ ബഹുഭൂരിപക്ഷം അംഗങ്ങളും പിടി ഉഷയുമായി കടുത്ത ഭിന്നത നിലനില്‍ക്കുകയാണ്.
അധ്യക്ഷ ഏകപക്ഷീയമായാണ് പെരുമാറുന്നുതെന്ന ആക്ഷേപവും ശക്തമാണ്. എക്സിക്യൂട്ടീവ് കൗണ്‍സില്‍ തയ്യാറാക്കിയ 26 ഇന അജണ്ടയില്‍ അവസാനത്തേതായാണ് പ്രസിഡന്റിനെതിരായ അവിശ്വാസം ചര്‍ച്ച ചെയ്യുന്ന കാര്യം ഉള്‍പ്പെടുത്തിയിരിക്കുന്നത്.