പ്രധാനന്ത്രി നരേന്ദ്രമോദി ഇന്ന് ബിഹാര്‍ സന്ദര്‍ശിക്കും. പൂര്‍ണയില്‍ എത്തുന്ന മോദി മുപ്പത്തിയാറായിരം കോടി രൂപയുടെ വികസന പദ്ധതികള്‍ക്ക് തുടക്കം കുറിക്കും. പൂര്‍ണ വിമാനത്താവളത്തിന്റെ പുതിയ ടെര്‍മിനലിന്റെ ഉദ്ഘാടനവും പ്രധാനമന്ത്രി നിര്‍വ്വഹിക്കും. നിയമസഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ രണ്ടാം തവണയാണ് പ്രധാനമന്ത്രി ബിഹാറില്‍ എത്തുന്നത്. ഓഗസ്റ്റ് 22 നടത്തിയ സന്ദര്‍ശനത്തില്‍ പതിമൂവായിരം കോടിയുടെ പദ്ധതികള്‍ക്ക് തുടക്കം കുറിച്ചിരുന്നു.