Share this Article
News Malayalam 24x7
ഷാഫി പറമ്പിലും താനും ഒരുമിച്ച് പാര്‍ലമെന്റില്‍ ഉണ്ടാകുമെന്ന് വി.കെ.ശ്രീകണ്ഠന്‍
VK Sreekanthan said that he and Shafi Parambil will be together in Parliament

ഷാഫി പറമ്പിലും താനും ഒരുമിച്ച് പാർലമെൻറിൽ ഉണ്ടാകുമെന്ന് പാലക്കാട് ലോക്സഭാ മണ്ഡലം യുഡിഎഫ് സ്ഥാനാർത്ഥിയും സിറ്റിംഗ് എംപിയുമായ വി.കെ.ശ്രീകണ്ഠൻ. കോഴിക്കോട് സാദിഖലി ശിഹാബ് തങ്ങൾ സംഘടിപ്പിച്ച  ഇഫ്താർ വിരുന്നിനെത്തിയപ്പോൾ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഷാഫി പറമ്പിലിനെ അഖിലേന്ത്യാ തലത്തിലേക്ക് എഐസിസി പ്രമോട്ട് ചെയ്തിരിക്കുകയാണ്. അതുകൊണ്ടാണ് വടകരയിൽ ഷാഫിയെ മത്സരിക്കാൻ നിയോഗിച്ചത്. പാലക്കാട് യുഡിഎഫ് ഇത്തവണ വിജയം ആവർത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.       

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories