Share this Article
KERALAVISION TELEVISION AWARDS 2025
നവജാത ശിശുവിനെ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി; കണ്ടെത്തിയത് ഒരു ദിവസം പ്രായമുള്ള ആൺകുഞ്ഞിനെ
വെബ് ടീം
posted on 18-05-2023
1 min read
Newborn baby found Abandoned in Thiruvalla

തിരുവല്ലയിലെ കവിയൂർ പഴംപള്ളിയിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ നവജാത ശിശുവിനെ തിരുവല്ല പോലീസ് എത്തി താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. കവിയൂർ തയ്യിൽ ജോർജുകുട്ടി എന്നയാളുടെ ആൾതാമസമില്ലാത്ത പുരയിടത്തിലാണ് ഒരു ദിവസം പ്രായമുള്ള ആൺകുഞ്ഞിനെ കണ്ടെത്തിയത്. ഇന്ന് പുലർച്ചെ ആറ് മണിയോടെയായിരുന്നു സംഭവം.


പുരയിടത്തിൽ നിന്നും കുഞ്ഞിന്റെ കരച്ചിൽ കേട്ട സമീപവാസികൾ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. ഉടൻ തന്നെ സ്ഥലത്തെത്തിയ സീനിയർ സിപിഒ മാരായ ജോജോ ജോസഫ് , എൻ. സുനിൽ , സജിത്ത് ലാൽ എന്നിവർ ചേർന്ന് കുഞ്ഞിനെ തിരുവല്ല താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. കുഞ്ഞിന്റെ ആരോഗ്യനില തൃപ്തികരമാണ്. കുഞ്ഞിന്റെ മാതാപിതാക്കളെ അന്വേഷണം ആരംഭിച്ചതായി പോലീസ് പറഞ്ഞു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories