സി. സദാനന്ദന്‍ മാസ്റ്ററെന്നാല്‍ ധൈര്യത്തിന്റെ പ്രതിരൂപമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. അനീതിയ്‌ക്കെതിരായ പോരാട്ടമാണ് സദാനന്ദന്‍ മാസ്റ്ററുടെ ജീവിതം. അക്രമങ്ങള്‍ക്കും ഭീഷമികള്‍ക്കുമൊന്നും അദ്ദേഹത്തിന്റെ ആവേശത്തെ തടയാനായില്ല. അധ്യാപകന്‍, സാമൂഹിക പ്രവര്‍ത്തകന്‍ എന്നീ നിലകളിലും അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ പ്രശംസനീയമാണ്. യുവജന ശാക്തീകരണത്തില്‍ അതിയായ അഭിനിവേശമുള്ളയാളാണ് സദാനന്ദനെന്നും എം.പി ആയി രാജ്യസബയിലേക്കെത്തുന്നതില്‍ ആശംസകള്‍ നേരുന്നുവെന്നും മോദി എക്‌സില്‍ കുറിച്ചു.