Share this Article
News Malayalam 24x7
നരേന്ദ്രമോദി ഇസ്രയേല്‍ സന്ദര്‍ശിക്കും
PM Narendra Modi's Israel Visit

പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ മാസം അവസാനം ഇസ്രായേൽ സന്ദർശിക്കും. ഫെബ്രുവരി 25, 26 തീയതികളിലായാണ് പ്രധാനമന്ത്രിയുടെ നിർണ്ണായകമായ ഇസ്രായേൽ സന്ദർശനം നിശ്ചയിച്ചിരിക്കുന്നത്. സന്ദർശന വേളയിൽ പ്രധാനമന്ത്രി ഇസ്രായേൽ പാർലമെന്റിനെ (ക്നെസെറ്റ്) അഭിസംബോധന ചെയ്ത് സംസാരിക്കും. ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവാണ് മോദിയുടെ സന്ദർശന വിവരം ഔദ്യോഗികമായി അറിയിച്ചത്.

പ്രധാനമന്ത്രിയായതിന് ശേഷം മോദി നടത്തുന്ന രണ്ടാമത്തെ ഇസ്രായേൽ സന്ദർശനമാണിത്. ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര-പ്രതിരോധ ബന്ധങ്ങൾ കൂടുതൽ ദൃഢമാക്കുന്നതിന്റെ ഭാഗമായാണ് ഈ സന്ദർശനം വിലയിരുത്തപ്പെടുന്നത്. 2017-ലായിരുന്നു മോദിയുടെ ആദ്യ ഇസ്രായേൽ സന്ദർശനം.


സന്ദർശന വേളയിൽ ബെഞ്ചമിൻ നെതന്യാഹുവുമായി പ്രധാനമന്ത്രി ഉഭയകക്ഷി ചർച്ചകൾ നടത്തും. സാങ്കേതികവിദ്യ, കൃഷി, പ്രതിരോധം, ജലസംരക്ഷണം എന്നീ മേഖലകളിൽ പുതിയ കരാറുകൾ ഒപ്പിടാൻ സാധ്യതയുണ്ട്. ആഗോള രാഷ്ട്രീയ സാഹചര്യങ്ങൾക്കിടയിൽ ഇന്ത്യയും ഇസ്രായേലും തമ്മിലുള്ള തന്ത്രപരമായ സഹകരണം വർദ്ധിപ്പിക്കുക എന്നതാണ് സന്ദർശനത്തിന്റെ പ്രധാന ലക്ഷ്യം.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories