സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ തിരക്കുകള്‍ക്ക് ശേഷം കാടുകയറി കുട്ടിക്കാനത്ത് മലനിരകളിൽ സമയം ചിലവഴിച്ച് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. ട്രെക്കിങ്ങ് നടത്തുന്നതിന്‍റേയും റിസോര്‍ട്ടില്‍ വിശ്രമിക്കുന്നതിന്‍റേയും വിഡിയോ പുറത്തുവന്നു. കോണ്‍ഗ്രസ് ഡിജിറ്റല്‍ മീഡിയാ സെല്‍ കോ-ഓര്‍ഡിനേര്‍ താരാ ടോജോ അലക്‌സ് സതീശന്‍റെ വിഡിയോ പുറത്തുവിട്ടു. 'വനത്തിലാണ്....വനവാസത്തിലല്ല,' എന്നാണ് വിഡിയോ പങ്കുവച്ച് താര ടോജോ കുറിച്ചത്.
നിയമസഭാ തിരഞ്ഞെടുപ്പിൽ യു.ഡി.എഫിന് മികച്ച വിജയം നേടിക്കൊടുക്കാനായില്ലെങ്കില്‍ രാഷ്ട്രീയവനവാസത്തിന് പോകുമോ എന്ന വെല്ലുവിളി വി ഡി സതീശന്‍ എറ്റെടുത്തിരുന്നു. തെരഞ്ഞെടുപ്പിൽ യു.ഡി.എഫിന് പരാജയം സംഭവിച്ചാൽ അതിന്‍റെ പൂർണ്ണ ഉത്തരവാദിത്തം താൻ ഏറ്റെടുക്കുമെന്നും പൊതുപ്രവർത്തനത്തിൽ നിന്ന് മാറി നിൽക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇതുമായി ബന്ധപ്പെടുത്തിയാണ് കുട്ടിക്കാനത്തെ വിഡിയോക്ക് കമന്‍റുകളും ലഭിക്കുന്നത്. തെരഞ്ഞെടുപ്പ് തിരക്കുകള്‍ക്ക് ശേഷം കാടുകയറാന്‍ പോകുമെന്നും ഇടയ്ക്കിടെ ട്രെക്കിങ്ങിന് പോകാറുണ്ടെന്നും സതീശന്‍ പറഞ്ഞിരുന്നു. തിരക്കൊഴിഞ്ഞപ്പോള്‍ അടുത്ത സുഹൃത്തുക്കള്‍ക്കൊപ്പമാണ് സതീശന്‍ കുട്ടിക്കാനത്ത് അവധി ആഘോഷിക്കാന്‍ എത്തിയത്.
താരാ ടോജോ അലക്‌സ് ഇട്ട വിഡിയോ ഇവിടെ ക്ലിക്ക് ചെയ്തു കാണാം