Share this Article
News Malayalam 24x7
ഷെയ്ഖ് ഹസീനയെ കൈമാറണം; ഇന്ത്യയ്ക്ക് വീണ്ടും കത്തയച്ച് ബംഗ്ലാദേശ്
Sheikh Hasina

 വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ബംഗ്ലാദേശിന്റെ മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ വേഗത്തിൽ കൈമാറണമെന്ന് ആവശ്യപ്പെട്ട് ബംഗ്ലാദേശ് ഇന്ത്യക്ക് വീണ്ടും കത്തയച്ചു. അന്താരാഷ്ട്ര കുറ്റകൃത്യ ട്രൈബ്യൂണലിന്റെ (ICT) വിധിയുടെ പശ്ചാത്തലത്തിലാണ് ബംഗ്ലാദേശ് വിദേശകാര്യ മന്ത്രാലയത്തിന് കത്തയച്ചത്. ബംഗ്ലാദേശ് വിദേശകാര്യ ഉപദേഷ്ടാവ് മുഹമ്മദ് തൗഹീദ് ഹുസൈനാണ് ഇക്കാര്യം അറിയിച്ചത്.

2024 ഓഗസ്റ്റ് മാസത്തിൽ ബംഗ്ലാദേശിലുണ്ടായ വിദ്യാർത്ഥി പ്രക്ഷോഭവുമായി ബന്ധപ്പെട്ട കേസുകളിലാണ് ധാക്കയിലെ പ്രത്യേക ട്രൈബ്യൂണൽ ഷെയ്ഖ് ഹസീനയെ വധശിക്ഷയ്ക്ക് വിധിച്ചത്. വിദ്യാർത്ഥി പ്രക്ഷോഭം അടിച്ചമർത്താൻ ഉത്തരവിടുകയും ഗൂഢാലോചന നടത്തുകയും ചെയ്തു എന്നതടക്കമുള്ള കുറ്റങ്ങളാണ് ഹസീനയ്ക്കെതിരെ തെളിഞ്ഞത്.

മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തിലുള്ള ബംഗ്ലാദേശിലെ ഇടക്കാല സർക്കാർ പലതവണ ആവശ്യപ്പെട്ടിട്ടും ഇന്ത്യ ഇതുവരെ അനുകൂലമായ പ്രതികരണം നൽകിയിട്ടില്ല. ഈ സാഹചര്യത്തിലാണ് ഷെയ്ഖ് ഹസീനയെ എത്രയും പെട്ടെന്ന് കൈമാറണമെന്നാവശ്യപ്പെട്ട് ബംഗ്ലാദേശ് വീണ്ടും ഇന്ത്യയ്ക്ക് കത്തയച്ചത്. ഹസീന എവിടെയായിരുന്നാലും ശിക്ഷ നടപ്പാക്കുമെന്നും ബംഗ്ലാദേശ് ഭരണകൂടം അറിയിച്ചിരുന്നു.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories