ലഹരി പരിശോധനയ്ക്കിടെ ഹോട്ടലില്‍ നിന്നും ഇറങ്ങി ഓടിയ സംഭവത്തില്‍ നടന്‍ ഷൈന്‍ ടോം ചാക്കോയെ പൊലീസ് ഇന്ന് ചോദ്യം ചെയ്യും. ഹോട്ടലില്‍ നിന്നും ഇറങ്ങിയോടിയതില്‍ വിശദീകരണം തേടും. തുടര്‍ന്ന് മൊഴിയുടെ അടിസ്ഥാനത്തില്‍ കൂടുതല്‍ നടപടികളിലേക്ക് കടക്കുമെന്ന് പൊലീസ് പറഞ്ഞു. അതേസമയം ഷൈന്‍ ഇന്ന് വൈകീട്ട് മൂന്ന് മണിക്ക് ഹാജരാകുമെന്ന് ഷൈനിന്റെ പിതാവ് പറഞ്ഞു. കഴിഞ്ഞ ദിവസമാണ് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് പൊലീസ് നോട്ടീസ് നല്‍കിയത്. തൃശൂരിലെ വീട്ടില്‍ നേരിട്ട് എത്തിയാണ് നോട്ടീസ് നല്‍കിയത്. കൊച്ചി നോര്‍ത്ത് പൊലീസ് സ്റ്റേഷനിലാണ് ഹാജരാകാന്‍ നിര്‍ദേശിച്ചിട്ടുള്ളത്.