Share this Article
Union Budget
നിലമ്പൂരില്‍ തെരഞ്ഞെടുപ്പ് പോരിനിടെ പി.വി അന്‍വറിന് ഹൈക്കോടതിയുടെ നോട്ടീസ്
P.V. Anvar

നിലമ്പൂരില്‍ തെരഞ്ഞെടുപ്പ് പോരിനിടെ പി.വി അന്‍വറിന് ഹൈക്കോടതിയുടെ നോട്ടീസ്. പൊലീസ് ഉന്നതരുടെ ഫോണ്‍ ചോര്‍ത്തിയെന്ന കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജിയിലാണ് വീണ്ടും നോട്ടീസ്. ആദ്യ നോട്ടീസ് കൈപ്പറ്റാത്ത സാഹചര്യത്തിലാണ് വീണ്ടും നോട്ടീസയച്ചത്. ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ ഫോണ്‍ വിവരങ്ങള്‍ ചോര്‍ത്തിയെന്ന് സ്വയം വെളിപ്പെടുത്തലാണ് അന്‍വറിന് പുലിവാലായത്. പൊതുസുരക്ഷയെ കോട്ടയം നെടുങ്കുന്നം സ്വദേശിയായ തോമസ് പീലിയാനിക്കലിന്റെ  പരാതിയിലാണ്  കറുകച്ചാല്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. പൊലീസിന്റെ ടെലികമ്യൂണിക്കേഷന്‍ സംവിധാനത്തില്‍ കടന്നുകയറി വിവരം ചോര്‍ത്തിയെന്നും ഇത് സുരക്ഷയെ ബാധിക്കുന്നതാണെന്നുമാണ് കേസ്. മാധ്യമങ്ങളിലൂടെ ഇക്കാര്യം  വെളിപ്പെടുത്തി പൊതുജനങ്ങള്‍ക്കിടയില്‍ ഭീതിയും ആശങ്കയും ഉണ്ടാക്കിയെന്നും സമൂഹത്തില്‍ കലാപത്തിന് ശ്രമിച്ചെന്നുമാണ് അന്‍വറിനെതിരെ ചുമത്തിയ കുറ്റം.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories