Share this Article
News Malayalam 24x7
ഇന്ത്യ റഷ്യന്‍ എണ്ണ വാങ്ങുന്നത് ലാഭം മാത്രം ലക്ഷ്യമിട്ട്; ആരോപണവുമായി പീറ്റര്‍ നവാരോ
Peter Navarro Alleges India Buys Russian Oil Solely for Profit

ഇന്ത്യ റഷ്യൻ എണ്ണ വാങ്ങുന്നത് ലാഭം മാത്രം ലക്ഷ്യമിട്ടാണെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ മുൻ വ്യാപാര ഉപദേഷ്ടാവ് പീറ്റർ നവാരോ ആരോപിച്ചു. ഈ പണം ഉപയോഗിച്ചാണ് റഷ്യ യുക്രൈൻ ജനതയെ കൊല്ലുന്നതെന്നും നവാരോ കുറ്റപ്പെടുത്തി.

നവാരോയുടെ ഈ ആരോപണങ്ങൾക്കെതിരെ എക്സ് (മുൻപ് ട്വിറ്റർ) പ്ലാറ്റ്‌ഫോമിൽ വസ്തുതാ പരിശോധന റിപ്പോർട്ട് പ്രത്യക്ഷപ്പെട്ടു. ട്വീറ്റുകൾക്ക് താഴെ "കപടം" എന്ന് രേഖപ്പെടുത്തിയാണ് വസ്തുതാ പരിശോധന റിപ്പോർട്ട് നൽകിയത്. ഇതിൽ പ്രകോപിതനായ നവാരോ, എക്സിന്റെ ഉടമയായ ഇലോൺ മസ്കിനെതിരെയും വിമർശനമുയർത്തി. വസ്തുതകൾ പരിശോധിക്കുന്ന എക്സിന്റെ നടപടിക്കെതിരെ രൂക്ഷമായ ഭാഷയിലാണ് നവാരോ പ്രതികരിച്ചത്.



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories