Share this Article
KERALAVISION TELEVISION AWARDS 2025
ബൈക്കിലിടിച്ച് നിയന്ത്രണം വിട്ട് വാൻ കിണറ്റിലേക്ക് വീണു; രക്ഷാപ്രവർത്തനത്തിനെത്തിയ നാട്ടുകാരനുൾപ്പെടെ 11 മരണം
വെബ് ടീം
posted on 27-04-2025
1 min read
VAN

മധ്യപ്രദേശിലെ മന്ദ്‌സൗറിൽ വാൻ കിണറിൽ വീണ് 11പേർ മരിച്ചു. ബൈക്ക് യാത്രികനും രക്ഷാപ്രവർത്തനെത്തിയ നാട്ടുകാരുനുമുൾപ്പെടെയാണ് മരിച്ചത്. മന്ദ്സൗർ ജില്ലയിലെ കച്ചാരിയ ഗ്രാമത്തിലാണ് സംഭവം. ഞായറാഴ്ച ഉച്ചയോടെയാണ് 13 പേരുമായി സഞ്ചരിച്ച വാൻ കിണറ്റിലേക്ക് വീണത്. അപകടത്തിൽ മരിച്ച ഒരാളുടെ മൃതദേഹം ഇതുവരെ കിണറ്റിൽ നിന്നും പുറത്തെടുക്കാൻ കഴിഞ്ഞിട്ടില്ല. ക്രെയിൻ ഉപയോഗിച്ച് ശരീരം പുറത്തെടുക്കാനുള്ള ശ്രമം പുരോഗമിക്കുകയാണ്.

വാൻ ബൈക്കിൽ ഇടിച്ചതിനെ തുടർന്നാണ് അപകടം. ബൈക്കിൽ ഇടിച്ചതോടെ വാൻ ഡ്രൈവർക്ക് നിയന്ത്രണം നഷ്ടമായി. പിന്നാലെ വാഹനം റോഡിൽ നിന്നും തെന്നി കിണറ്റിലേക്ക് മറിയുകയായിരുന്നു. ബൈക്ക് യാത്രികൻ സംഭവസ്ഥലത്ത് വെച്ചുതന്നെ മരിച്ചു. കിണറ്റിൽ വിഷവാതകം ഉണ്ടായിരുന്നതായാണ് റിപ്പോർട്ട്.  വിഷവാതകം ശ്വസിച്ചാണ് രക്ഷാപ്രവർത്തനത്തിനെത്തിയ നാട്ടുകാരൻ്റെ മരണമെന്നാണ് പ്രാഥമിക നിഗമനം. ദേശീയ ദുരന്ത നിവാരണ സേനയും (എൻ‌ഡി‌ആർ‌എഫ്) മറ്റ് യൂണിറ്റുകളും ഉൾപ്പെടുന്ന രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.

രക്ഷാപ്രവർത്തനത്തിന്റെ ദൃശ്യങ്ങൾ ഇവിടെ ക്ലിക്ക് ചെയ്തു കാണാം

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories