വിവാദങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കുമിടയില്‍ എ.ഐ.ക്യാമറകള്‍ സജീവമായി പ്രവര്‍ത്തിച്ചു തുടങ്ങി. വയനാട് കല്‍പ്പറ്റയില്‍ നിയമ ലംഘനങ്ങള്‍ക്ക് പിഴ ചുമത്തി തുടങ്ങിയതോടെ നിയമലംഘനങ്ങള്‍ നാലിലൊന്നായി കുറഞ്ഞു. മോട്ടോര്‍ വാഹന വകുപ്പ് ക്യാമറകളിലൂടെ റോഡ് സുരക്ഷാ പ്രശ്‌നങ്ങളും വാഹന യാത്രയ്ക്കിടെയുള്ള നിയമ ലംഘനങ്ങളും നിരീക്ഷിച്ചപ്പോഴാണ് കേസുകളുടെ ഗണ്യമായ കുറവ് ശ്രദ്ധയില്‍പ്പെട്ടത്.