Share this Article
KERALAVISION TELEVISION AWARDS 2025
മുഖ്യമന്ത്രിക്കൊപ്പമുള്ള ഫേസ്ബുക്ക് കവര്‍ ചിത്രം മാറ്റി പിവി അന്‍വര്‍ എംഎല്‍എ
PV Anwar MLA Facebook cover picture

സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റിന്റെ പ്രസ്താവനക്ക് പിന്നാലെ മുഖ്യമന്ത്രിക്കൊപ്പമുള്ള ഫേസ്ബുക്ക് കവര്‍ ചിത്രം മാറ്റി പിവി അന്‍വര്‍ എംഎല്‍എ.

പരസ്യ പ്രസ്താവനയില്‍ നിന്ന് തല്‍കാലം പിന്നോട്ട് പോകുന്നു എന്നാല്‍ നിലപാടുകളില്‍ മാറ്റമില്ല എന്നും അദ്ദേഹം ഫെയ്സ്ബുക്കില്‍ കുറിച്ചു.അതേസമയം അന്‍വര്‍ പാര്‍ട്ടിക്ക് വഴങ്ങിയത് കാര്യമായ ഉറപ്പുകള്‍ കിട്ടാതെയെന്നാണ് സൂചന.

ഒത്തുതീര്‍പ്പിന് മുന്‍പ് ചില നേതാക്കളുമായി ആശയവിനിമയം നടത്തിയിരുന്നു.എന്നാല്‍ പി.വി അന്‍വര്‍ ഉന്നയിച്ച ആരോപണങ്ങള്‍ സര്‍ക്കാരിനെതിരെ ആയുധമാക്കുകയാണ് പ്രതിപക്ഷ പാര്‍ട്ടികള്‍.

മുഖ്യമന്ത്രിയുടെ പൊളിറ്റിക്കള്‍ സെക്രട്ടറിക്കെതിരെ പിവി അന്‍വര്‍ നടത്തിയ ആരോപണവും പാര്‍ട്ടിയെ സമ്മര്‍ദ്ദത്തിലാക്കിയിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories