Share this Article
News Malayalam 24x7
വിദ‍്യാർഥികളെ പിന്തുണച്ചുകൊണ്ട് നിശബ്ദ പ്രതിഷേധം നടത്തി അണ്ണാ ഹസാരെ
വെബ് ടീം
posted on 23-07-2026
1 min read
anna hazare

മുംബൈ: നീറ്റ് പരീക്ഷ ചോർച്ചയിൽ പ്രതിഷേധിക്കുന്ന വിദ‍്യാർഥികളെ പിന്തുണച്ചുകൊണ്ട് സാമൂഹിക പ്രവർത്തകൻ അണ്ണാ ഹസാരെ അഹല‍്യനഗറിലെ മഹാത്മഗാന്ധിയുടെ പ്രതിമയ്ക്ക് മുന്നിൽ നിശബ്ദ പ്രതിഷേധം നടത്തി.

രാവിലെ 11 മണിക്ക് ആരംഭിച്ച പ്രതിഷേധം ഉച്ചയ്ക്ക് ഒരുമണിയോടെ അവസാനിച്ചെന്ന് അണ്ണാ ഹസാരെയുടെ സഹായി ദത്ത അവാരി വാർത്താ ഏജൻസിയായ പിടിഐയോട് പറഞ്ഞു. പ്രതിഷേധത്തിനു ശേഷം അണ്ണാ ഹസാരെ തന്‍റെ ഗ്രാമമായ റാലെഗൻ സിദ്ധിയിലേക്ക് മടങ്ങി.വിദ‍്യാർഥി സമരത്തിനെതിരായ പൊലീസ് നടപടിയുടെ വാർത്തകൾ അങ്ങേയറ്റം വേദനാജനകമാണെന്ന് ചൂണ്ടിക്കാട്ടി അണ്ണാ ഹസാരെ കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തെഴുതിയിരുന്നു.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories